Sree

Discover the 18 Secret Paths to Lord Krishna’s Heart Through the Eyes of Those Who Loved Him Best.

Stop searching for complex theories. Experience the pure, melting love of Krishna through the final thoughts of Radha, Draupadi, Karna, and 15 others in this rare spiritual masterpiece.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ 1962 ഡിസംബർ 22 ന് അദ്ധ്യാപകദമ്പതിമാരായ ശ്രീ. പി.കെ. ഗംഗാധരന്റെയും ശ്രീമതി. പി.ബി. സരസമ്മയുടെയും മൂന്നു പുത്രിമാരിൽ സീമന്തപുത്രിയായി ജനനം. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ കോട്ടയം ജില്ലയിലെ കല്ലറ എന്ന സ്ഥലത്ത് താമസിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഓഫീസർ ആയിരുന്നു. 2017 ൽ VRS എടുത്തു വിരമിച്ചതിനുശേഷം ചിരകാലാഭിലാഷമായി മനസ്സിൽ കൊണ്ടു നടന്ന കലാലോകത്തിലേക്കു തിരിച്ചു വരുന്നതിന്റെ ഭാഗമായി കവിതകളും കഥകളും രചിക്കുന്നു. “കൃഷ്ണ പ്രേമപ്രചുരിമ” ആദ്യത്തെ ഗദ്യസമാഹാരമാണ്.

ഗുരുദത്ത് സദാനന്ദൻ മകനാണ്. അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മീഡിയ എന്ന മേഖലകളിൽ റിസേർച്ചും അധ്യാപനവും നടത്തുന്നു.

Book Launch Event

സമർപ്പണം :

"കരുണാസാഗരമായ ശ്രീകൃഷ്ണ പരമാത്മാവിനുള്ള എൻ്റെ ആത്മസമർപ്പണമായി, ജീവൻ്റെ നിത്യപ്രകാശമായ ആത്മഗുരുവിന്റെയും എൻ്റെ കുടുംബ പരമ്പരയുടെയും നാമത്തിൽ ഈ കൃതി സജ്ജനസമക്ഷം വിനീതമായി സമർപ്പിക്കുന്നു." - ശ്രീ

ഈ കള്ളനെ കണ്ടുപിടിക്കുക!

ശ്രീ എന്ന കവി ശ്രീഭഗവാനെ കണ്ടെത്താൻ വഴി തേടുന്നു. പ്രിയതമ രാധയ്ക്ക് പോലും കഴിയാത്ത കാര്യം! പക്ഷേ, കണ്ടവരുടെ കാൽപ്പാടുകൾ പിന്തുടരുക എന്നതാണ് ശ്രീ ഇവിടെ പ്രയോഗിക്കുന്ന സൂത്രം. എന്നിട്ട് തനിക്ക് കണ്ടു കിട്ടിയതൊക്കെ നല്ല ഭാഷയിൽ സരളമായി പറയുന്നു. അനുധാവനം വിരസമോ വൃഥാവിലോ ആവുന്നില്ല.

എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകട്ടെ.

"Sree finds a way to find God... Following the footsteps of those who saw Him."

ഭക്തിയുടെ ഭാസുര വചനങ്ങൾ:

'കൃഷ്ണപ്രേമപ്രചുരിമ' എന്ന ഈ കൃതി മലയാളത്തിലെ അപൂർവ്വ രചനയത്രെ. ഭഗവാനോടുള്ള പ്രേമത്താലും ഭക്തിയാലും വാത്സല്യത്താലും സമർപ്പണത്താലും പ്രചോദിതരായ മഹാഭാരത-ഭാഗവത കഥാപാത്രങ്ങൾ അവരുടെ ജന്മം ഒടുങ്ങുന്ന സാന്ദ്രീകൃത നിമിഷങ്ങളിൽ അനുഭവിക്കുന്ന വിചാര -വികാര-ഭാവ പ്രചുരിമ ഈ കൃതിയെ ഭാസുരമാക്കുന്നു."


"A rare work in Malayalam... The intensity of thoughts and emotions experienced by 18 epic characters makes this work brilliant. A contemporary classic."

കൃഷ്ണാർപ്പണമസ്തു!

ശ്രീയെന്ന കവിയുടെ കൃഷ്ണപ്രേമാർദ്രത വഴിഞ്ഞൊഴുകുന്ന കൃതിയാണിത്. രാധയും കൃഷ്ണനും മുതൽ ഉദ്ധവഗീത വരെ 18 അദ്ധ്യായങ്ങളിൽ കൃഷ്ണഭക്തിയാൽ മോക്ഷം നേടുന്ന 18 വ്യക്തിത്വങ്ങളുടെ കൃഷ്ണാർപ്പണ കഥകളാണ് വിവരിക്കുന്നതെങ്കിലും ഇത് ഒരേയൊരാളുടെ ഹൃദയത്തിൽ പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന പ്രേമാർദ്രനായ ശ്രീകൃഷ്ണൻ്റെ ചിത്രമാണ്. വ്യക്തമാക്കാം. ഇതു രചിച്ച കവിയായ ശ്രീ എന്ന സ്ത്രീയുടെ ഹൃദയചിത്രം തന്നെയാണിത്.

രാധയും, രുഗ്മിണിയും, യശോദയും, ദേവകിയും, നന്ദഗോപരും, വസുദേവരും, ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരും നിത്യസഹചാരിയായ ഉദ്ധവരുമൊക്കെ അവരുടെ ഹൃദയത്തിലെ ഭക്തിയും പ്രേമാർദ്രതയും കൊണ്ട് കൃഷ്ണാരാധന നടത്തുന്നുവെങ്കിലും യഥാർത്ഥത്തിൽ ഈ അർപ്പണം ശ്രീയുടേതു തന്നെയാണ് എന്ന് ഇതു വായിക്കുന്ന ആർക്കും അനുഭവപ്പെടും. പുണ്യഗംഗാപ്രവാഹം പോലെ ശ്രീയുടെ ഹൃദയത്തിൽ നിന്ന് തടസ്സമേതുമില്ലാതെ ഭക്തിയുടെ പ്രകാശപൂർണ്ണമായ ഒഴുക്കാണ് വായനക്കാരന് അനുഭവപ്പെടുന്നത്. രാധയുടെയും രുഗ്മിണിയുടെയും പ്രേമാരാധന വ്യത്യസ്തമല്ലാതാകുന്നതിന് കാരണവും അതു തന്നെയാണ്.


"It flows like the holy Ganga... A radiant flow of devotion."

ഇന്നത്തെ ഈ തിരക്കുപിടിച്ച ലോകത്ത്, ആധ്യാത്മിക സാഹിത്യം പലപ്പോഴും തർക്കങ്ങളിലും, സങ്കീർണ്ണമായ സിദ്ധാന്തങ്ങളിലും, വരണ്ട തത്ത്വശാസ്ത്രങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. വായന പോലും ഒരു 'ജോലി' പോലെ തോന്നിക്കുന്ന ഇവ, ഈശ്വരനോടുള്ള ലളിതവും പരിശുദ്ധവുമായ സ്നേഹത്തിൽ നിന്ന് നിങ്ങളെ അകറ്റുന്നു.

എന്നാൽ 'കൃഷ്ണപ്രേമപ്രചുരിമ' ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇതൊരു പാഠപുസ്തകമല്ല; മറിച്ച് ഇതൊരു ഹൃദയതീർത്ഥാടനമാണ്.

വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥയായ 'ശ്രീ', തന്റെ ആജീവനാന്ത ഭക്തിയെ അക്ഷരങ്ങളായി മാറ്റിയതാണ് ഈ കൃതി. രാധയുടെ കണ്ണുനീർ മുതൽ ഭീഷ്മരുടെ ശരശയ്യ വരെ—കൃഷ്ണനു മുന്നിൽ ഹൃദയം തുറക്കുന്ന 18 ഇതിഹാസ കഥാപാത്രങ്ങളുടെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളിലേക്ക് ഈ പുസ്തകം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.

In today's busy world, spiritual literature often gets trapped in arguments, complex theories, and dry philosophy. It feels like "work" to read, leaving you feeling disconnected from the simple, pure love of God.

Krishnapremaprachurima is different.

It is not a textbook; it is a pilgrimage of the heart.

Written by Sree, a retired bank officer who turned her lifelong devotion into poetry and prose, this book takes you into the minds of 18 legendary characters—from Radha’s tears to Bhishma’s bed of arrows—at their most vulnerable moments with Krishna.


18 Divine Experiences You Will Unlock.

1.രാധയുടെ അശ്രുപൂജ (Radha’s tear- offering)

2. ദ്രൗപദിയും ശ്രീകൃഷ്ണനും(Draupadi and Sreekrishna)

3. അർജ്ജുനൻ്റെ ആത്മമിത്രം(Arjuna’s Soul-Friend)

4. മാതാ കുന്തീദേവി(Mother Kunti Devi)

5. ആനന്ദമയനായ അക്രൂരൻ(The Blissful Akrura)

6. വിദുരർ എന്ന കൃഷ്ണഭക്തൻ(Vidura, the Devotee of Krishna)

7. കൃഷ്ണകുചേലന്മാർ(Krishna and Kuchela)

8. കുബ്ജയും ഭഗവാനും(Kubja and the Lord)

9. നന്ദഗോപൻ എന്ന പിതാവ്(Nanda Gopa: The Father)

10. യശോദയെന്ന മാതാവ്(Yashoda: The Mother)

11. ധന്യപിതാവ് വസുദേവൻ(Vasudeva: The Blessed Father)

12. ഭഗവാൻ്റെ ദേവകീമാതാവ്(Devaki: The Mother of the Lord)

13. രുഗ്മിണീദേവിയുടെ പ്രിയതമൻ(The Beloved of Rukmini Devi)

14. അഭിമന്യുവിൻ്റെ മാതുലൻ(Abhimanyu’s Uncle)

15. ധർമ്മവും ധർമ്മപുത്രരും(Dharma and the Son of Dharma)

16. ഭീഷ്മപിതാമഹൻ(Bheeshma, The Great Grandfather)

17. കർണ്ണചരിതം(Karna, The Legend)

18. ഉദ്ധവഗീത(Uddhava Geetha)

A contemplative collection that draws from living springs — love, longing, the Divine, the Guru, freedom, the mother, woman–man parity, learning, the ocean of worldly life, and the human journey.

The poems often take the form of offerings:

“When a soul examines itself and offers itself, it shines brighter.”

Through introspection, the work seeks to purify the self and then share that clarified essence with the world — gathering kernels of philosophy into luminous verse.



Themes at a Glance

  • Love & Compassion

  • Longing

  • Sri Krishna & the Universal Guru

  • Freedom

  • Motherhood

  • Woman–Man Parity

  • Learning & Wisdom

  • The Ocean of Everyday Life

  • Heritage

  • Human Birth & Becoming



Critical Acclaim

“Love, compassion, and gravitas bless life — this recognition shines through these poems.”
O. V. Usha